
Web Desk
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ധനുവച്ചപുരം പരുത്തിവിളയിൽ പത്തോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു . സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണ്. പൊലീസുകാരിയെയും കുടുംബത്തെയും ആക്രമിച്ചവരിൽ ഒരാളെ നാട്ടുകാർ പിടികൂടി. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി സതീഷിനെയാണ് നാട്ടുകാർ പിടിച്ച് പൊലീസിനു കൈമാറിയത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായെന്നാണ് പൊലീസില്‍നിന്നുള്ള വിവരം. രാത്രി പത്തുമണിയോടെ ആയിരുന്നു ആക്രമണം. പരുത്തിവിള സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഷീജയാണ് പൊലീസ് ഉദ്യോഗസ്ഥ. രണ്ടുദിവസം മുന്‍പും സ്ഥലത്ത് സമാനമായ അക്രമമുണ്ടായിരുന്നു.