
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 760 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,160 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 14,145 രൂപയാണ് വില.
ഇന്നലെ ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായിരുന്നു വില. ഇന്നലെ പവന് 880 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുള്ള എണ്ണവിലയിലെ വർധന ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് ഉയരം. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.മാധ്യമങ്ങൾ ജനാധിപത്യ സമൂഹത്തിൻ്റെ പ്രധാന തൂണുകളിലൊന്നാണ്. സമൂഹത്തിലെ വിവിധ വിഷയങ്ങളെ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നതിലും പൊതുഅഭിപ്രായ രൂപീകരണത്തിലും മാധ്യമങ്ങൾക്ക് നിർണായകമായ പങ്കുണ്ട്.
അതുകൊണ്ടുതന്നെ ഏതെങ്കിലും മതത്തോടോ സമുദായത്തോടോ മുൻവിധിയോ വിദ്വേഷമോ വളർത്തുന്ന സമീപനങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അത് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
മതസൗഹാർദത്തിന്റെ നാടായ കേരളത്തിൽ സമീപകാലത്ത് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച വാർത്തകളിലും ചർച്ചകളിലും പലപ്പോഴും ഇരട്ടത്താപ്പും മുൻവിധിയും പ്രകടമാകുന്നുവെന്ന വിമർശനം.