
newsdesk
കോഴിക്കോട്: ഫുട്ബോൾ പ്രേമികൾക്ക് 2026 കാൽപ്പന്തു കളിയുടെ ആവേശം നിറഞ്ഞതാകും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടെത്തും. ഇത്തവണ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്.
ഫെബ്രുവരി 14 നാണ് ഐഎസ്എലിന്റെ കിക്ക് ഓഫ്. കൊച്ചിക്ക് പകരം പുതിയ സീസണിൽ മുഴുവൻ മത്സരങ്ങളും കോഴിക്കോട്ടേക്ക് മാറ്റാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആറോ ഏഴോ ഹോം മത്സരങ്ങളാണ് നടക്കുക.
കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാർ ഒപ്പുവെക്കേണ്ടത്. ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ട് കളിക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികൾ കോർപ്പറേഷൻ സ്റ്റേഡിയം സന്ദർശിച്ചിരുന്നു.