സ്വര്‍ണവില താഴേക്ക്; ഇന്ന് കുറഞ്ഞത് രണ്ട് തവണ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടുതവണ കുറഞ്ഞു. ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,430 രൂപയും പവന് 1,15,440 രൂപയുമായി. ഗ്രാമിന് രാവിലെ 45 രൂപയും ഉച്ചക്ക് 160 രൂപയുമാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

രാവിലെ പവന് 360 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5000 ഡോളറിന് താഴേക്ക് പോയി. 40.35 ഡോളര്‍ കുറഞ്ഞ് 4,978.99 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.80 ശതമാനമാണ് ഇടിവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!