പാചക വാതക വില വർദ്ധനവിൽ ആർ.ജെ.ഡി പ്രവർത്തകർ മുക്കത്ത് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

മുക്കം: അന്യായമായി പാചക വാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ,
ആർ.ജെ.ഡി. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് ആർ.ജെ ഡി പ്രവർത്തകർ മുക്കത്ത് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

സമരം സംസ്ഥാന ജന. സെക്രട്ടറി വി. കുഞ്ഞാലി ഉൽഘാടനം ചെയ്തു . ടാർസൺ ജോസ് അധ്യക്ഷത വഹിച്ചു.

പാർട്ടി നേതാക്കളായ ഇളമന ഹരിദാസ് , ഗോൾഡൻ ബഷീർ , മഹിളാ ജനത ജില്ലാ ട്രഷറർ ഷറീന സുബൈർ , എൻ . അബ്ദുൽ സത്താർ , സുബൈർ അത്തൂളി , നിസ്താർ തിരുവമ്പാടി , എ.പി. മോയിൻ , ടി.പി. റഷീദ് , മനോജ് മൂത്തേടത്ത് , കെ.പി. രാജു , സുലൈമാൻ , ജോസു കുട്ടി പുളിക്കതടം , രാജേഷ് പൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!