
Web Desk
കിനാലൂരിൽ വീടിനകത്തു സൂക്ഷിച്ച 29 ലിറ്റർ വിദേശ മദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ. താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കിനാലൂർ ഏഴുകണ്ടി ഏച്ചിങ്ങാപ്പൊയിൽ രജീഷിനെ (37) അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാഹിയിൽ നിന്നുള്ള മദ്യമാണ് വീട്ടിൽ സൂക്ഷിച്ചത്.
താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ പ്രിയരഞ്ജൻ ദാസ്, സി.ഇ.ഒമാരായ ശ്യാം പ്രസാദ്, വിവേക്, സുമേഷ്, വനിത സി.ഇ.ഒ ഷിംല, ഡ്രൈവർ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.