newsdesk
കൂടരഞ്ഞി : മകനെ അച്ഛൻ കുത്തികൊന്നു . കൂടരഞ്ഞി ,പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെറിയാൻ ആണ് മകൻ ക്രിസ്റ്റി (24) നെ കൊലപ്പെടുത്തിയത് .ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം .
ഉറങ്ങികിടക്കുമ്പോൾ കത്തികൊണ്ട് നെഞ്ചിൽ കുത്തിയിറക്കിയാണ് കൊലപെടുത്തിയത് .
സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ജോൺ കഴിഞ്ഞ ദിവസം രാത്രി തിരുവമ്പാടിയിലെ ബന്ധു വീട്ടിലും മദ്യപിച്ച് എത്തി വഴക്കുണ്ടാക്കിയിരുന്നു .തുടർന്ന് ബന്ധുക്കൾ ജോണിന്റെ വീട്ടിൽ വിവരം അറിയിച്ചതോടെ മരിച്ച മകൻ ക്രിസ്റ്റിയും സഹോദരനും തിരുവമ്പാടിയിലെ ബന്ധുവീട്ടിൽ എത്തി ജോണിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവുകയും വീട്ടിൽ ചെന്ന് എല്ലാവരും ഉറങ്ങാൻ കിടക്കുകയും ചെയ്യ്ത സമയത്താണ് ജോൺ മകനെ കൊലപ്പെടുത്തിയത് .
മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
പ്രതി ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു