പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത് മരിച്ച നിലയില്‍

ചങ്ങരംകുളം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത കാലത്തായി ലിവര്‍ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ജിതേഷ് എന്ന് ബന്ധുക്കള്‍ പറഞ്ഞു.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും.

കൈതോല പായ വിരിച്ച്
പായേലൊരു പറ നെല്ല് നിറച്ച്
കാത് കുത്താന്‍ എന്ന് വരും എന്നിങ്ങനെ ഒട്ടനവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
എന്റെ അമ്മോമാര് പൊന്നോ
എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടി.

error: Content is protected !!