കോവിഡ് നിയമം ലഘിച്ച് പാക്ക് താരങ്ങളുടെ ഈദ് ആഘോഷം

ഇംഗ്ലണ്ടിൽവച്ച് പാക്കിസ്ഥാൻ താരങ്ങൾ ഈദ് ആഘോഷം നടത്തി. ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലും ഈദ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവയ്കുകയും.ചെയ്തതോടെ വിമർശനങ്ങൾ ഏറെ. താരങ്ങളോ, ടീം സ്റ്റാഫുകളോ ആയിട്ടുള്ള ആരും തന്നെ മാസ്ക് ധരിച്ചിചിരുന്നില്ല.ഇംഗ്ലണ്ടിൽ എത്തിയതു മുതൽ താരങ്ങളും സ്റ്റാഫുകളും നിയന്ത്രണങ്ങൾ പാലിച്ചു ജീവിക്കുന്നതിനാല്‍ ആഘോഷ സമയത്ത് ഇളവുകൾ അനുവദിച്ചതായിരിക്കാമെന്നാണു കരുതുന്നത്. എങ്കിലും ആരാധകരിൽ പലരും ഇങ്ങനെ ചെയ്യുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി.

error: Content is protected !!