ഇ എസ് എ കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കുക ; കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി

തിരുവമ്പാടി: തിരുവമ്പാടിയിൽ പൊതുജനങ്ങളുടെ പരാതി കൗണ്ടർ ആരംഭിച്ചു കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി

ഇ എസ് എ കരട് വിജ്ഞാപനത്തിൽ പൊതു ജനങ്ങളുടെ ആശങ്കയും പരാതിയും കേന്ദ്ര സർക്കാരിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവമ്പാടി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പരാതി കൗണ്ടർ ആരംഭിച്ചത് .

ഇന്ന് വൈകിട്ട് 4 മണി വരെയാണ് കൗണ്ടർ പ്രവർത്തിക്കുക.ലഭിക്കുന്ന പരാതികൾ കേന്ദ്രസർക്കാരിന്റെ
പരിസ്ഥിതി വന മന്ദ്രാലയത്തിലേക്ക് പോസ്റ്റൽ വഴി ആണ് അയക്കുന്നത് .

കൗണ്ടർ ആരംഭിച്ചത് മുതൽ നിരവധിയാളുകൾ ആണ് പരാതിയുമായി എത്തുന്നത് എന്നും ജനങ്ങളുടെ ആശങ്ക പരിഹരിച്ചു മാത്രമേ വിജ്ഞാപനം വരാവൂ എന്നും ബോസ് ജേക്കബ് പറഞ്ഞു .

പരാതി കൗണ്ടർ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത് മെമ്പറുമായ ബോസ് ജേക്കബ് ഉത്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനിയിൽ അധ്യക്ഷൻ ആയി.

ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുഖ്യപ്രഭാഷണം നടത്തി , സണ്ണി കാപ്പാട്ട്മല,മനോജ് സെബാസ്റ്റ് ൻ വാഴേപ്പറമ്പിൽ,ജിതിൻ പല്ലാട്ട് ,ബിന്ദു ജോൺസൺ ,ജുബിൻ മണ്ണുകുശുമ്പിൽ,ലിസിമാളിയേക്കൽ,രാമചന്ദ്രൻ കരിമ്പിൽ,ലിസി മാളിയേക്കൽ,മേഴ്സി പുളിക്കാട്ട് ,
സുന്ദരൻ എ പ്രണവം, പി ജെ ജോർജ്ജ്,സജി കൊച്ചുപ്ലാക്കൽ,സജോ പടിഞാറെകുറ്റ്,ബേബിച്ചൻ കൊച്ചു വേലിക്കകത്ത് എന്നിവർ സംസാരിച്ചു.

error: Content is protected !!