
NEWSDESK
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് നാർകോട്ടിക് സ്ക്വാഡും എക്സൈസ് നാർക്കോട്ടിക് ബ്യൂറോയിലെ ഇൻ്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ പെരിങ്ങളം, കുറ്റിക്കാട്ടൂർ മേഖലകളിലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ രാത്രി പരിശോധനകളിൽ രണ്ടിടങ്ങളിൽ നിന്നായി 1.868 കിലോ ഗ്രാം കഞ്ചാവും 3.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു.
രണ്ട് കേസുകളിലുമായി ഒരു സ്ത്രീ ഉൾപ്പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു വെസ്റ്റ് ബംഗാൾ സ്വദേശികളായ രേണുക കർമാകർ ), ഹബീബുള്ള ഷെയ്ക്ക് എന്നിവരെ കോഴിക്കോട് EE & ANSS സർക്കിൾ ഇൻസ്പെക്ടർ രാജീവ് ടി യുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത് NDPS കേസ്സെടുത്തത്. മുക്കം ആനയാംകുന്ന് ഭാഗത്തെ അതിഥി തൊഴിലാളികളിൽ സ്ത്രീകൾ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗിക്കന്ന വാർ ത്തയെ തുടർന്ന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസെടുത്തിരുന്നു പാർട്ടിയിൽ IB&EE പ്രവൻ്റീവ് ഓഫീസർ പ്രവീൺ കുമാർ, അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി പി ശിവദാസൻ, PO ഗ്രേഡ് ഷാജു സി പി CEO അജിൻ ബ്രൈറ്റ് wceo മാരായ ശ്രീജി, അമൽഷ എന്നിവരുണ്ടായിരുന്നു.