ദല്‍ഹി കലാപക്കേസ് ;മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

News Desk

ദല്‍ഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജാമിഅ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു ആസിഫ് ഇക്ബാല്‍. 2020 മെയിലാണ് ആസിഫിനെ ദല്‍ഹി പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുന്നത്.

error: Content is protected !!