
News Desk
ശനി, ഞായർ നിയന്ത്രണങ്ങൾക്ക് ശേഷം നിരത്തുകളിൽ തിരക്ക് വർദ്ധിച്ചതോടെയാണ് പോലീസ് പഴുതടച്ച പരിശോധനയുമായി വീണ്ടും രംഗത്തിറങ്ങിയത്. ചൊവ്വാഴ്ച്ച അതിരാവിലെ മുതൽ തന്നെ
പോലീസ് പരിശോധന ഊർജജിതമാക്കി.
ഗ്രാമീണ റോഡുകളെ അപേക്ഷിച്ച് ടൗണുകളോട് ചേർന്ന പ്രധാന റോഡുകളിലാണ് പരിശോധന കടുപ്പിച്ചത്.
ഇളവ് മറയാക്കി നിരവധി വാഹനങ്ങളാണ് ഇന്ന് രാവിലെ മുതൽക്കു തന്നെ നഗരവീഥികളിലെത്തിയത്. പക്ഷെ പോലീസ് പരിശോധനക്കിറങ്ങിയതോടെ ഇവരിലേറെയും പോലീസിൻ്റെ വലയിലകപ്പെട്ടു. റോഡുകളിൽ ഇതുവരെ കാണാത്ത വിധത്തിലായിരുന്നു പോലീസിൻ്റ പരിശോധന. ഓരോ ഭാഗത്തും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും പരിശോധനയുടെ ഫലമായി രൂപപ്പെട്ടു. കനത്ത മഴയുണ്ടായിരുന്നങ്കിലും അതൊന്നും വകവെക്കാതെയാണ് പലപ്പോഴും പോലീസ് റോഡിലെ പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകളിൽ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം.