ഡൽഹിയിൽ വീണ്ടും ഒമിക്രോൺ; രാജ്യത്ത് 24 മണിക്കൂറിനിടെ 7,992 പേർക്ക് കോവിഡ്

Web Desk

ഡൽഹിയിൽ വീണ്ടും ഒരാൾക്ക് കൂടി ഒമിക്രോൺ. ഇതോടെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33 ആയി. സിംബാബ്‌വെയിൽ നിന്നെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ആകെ രണ്ടു പേർക്കാണ് ഒമിക്രോൺ ബാധിച്ചത്. ഒമിക്രോൺ വ്യാപനം ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയിരിക്കുകയാണെന്നും മാസ്ക് ഉപയോഗിക്കുന്നത് കർശനമായി തുടരണമെന്നും കോവിഡ് കർമസമിതി മേധാവി ഡോ.വി.കെ.പോൾ അറിയിച്ചു. മഹാരാഷ്ട്രയിൽ മൂന്ന് വയസ്സുള്ള കുട്ടിക്കുൾപ്പെടെ ഒമിക്രോൺ ബാധിച്ചതോടെ ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകി.

error: Content is protected !!