പന്തീരാങ്കാവിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,മരിച്ച അസ്മബീയുടെ ബന്ധു കസ്റ്റഡിയിൽ . മകളുടെ ഭർത്താവ് മഹമൂദിനെ ആണ് കസ്റ്റഡിയിൽ എടുത്തത്.തമിഴ്നാട് സ്വദേശിയാണ് ഇയാൾ.പാലക്കാട് വച്ചാണ് ഇയാളെ കസ്റ്റഡിൽ എടുത്തത്.മരിച്ച അസ്മബീ യുടെ ആഭരണങ്ങളും വാഹനവും നഷ്ടപ്പെട്ടിട്ടുണ്ട്.ഇന്നലെ രാത്രിയോടെ ആണ് ജോലി കഴിഞ്ഞ് എത്തിയ മകൾ അസ്മബീയെ മരിച്ച നിലയിൽ കാണുന്നത്.ആഭരണങ്ങൾ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന ബന്ധുവിനെ കാണാതായതുമാണ് സംശയത്തിന് ഇടയാക്കിയത്. കൊലപാതകം എന്ന് സംശയിക്കുന്നതായി പോലീസ്

error: Content is protected !!