ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വാട്ടര്‍ സ്പോര്‍ട്സിൽ പങ്കെടുക്കാൻ അവസരം

ഡിസംബര്‍ 26 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വാട്ടര്‍ സ്പോര്‍ട്സ് മേഖലയില്‍ നിന്നും പ്രദര്‍ശനം, മത്സരം എന്നിവയിലേക്ക് കോഴിക്കോട് ജില്ലയിലെ തദ്ദേശീയരില്‍ നിന്നും അപേക്ഷകളും പ്രൊപ്പോസലുകളും സ്വീകരിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 26 ന് വൈകീട്ട് അഞ്ചിനകം ബേപ്പൂരിലെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കാര്യാലയത്തിന് സമീപമുള്ള സ്വാഗത സംഘം ഓഫീസില്‍ ഇവ സമര്‍പ്പിക്കുകയോ beyporewaterfest@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക് 8547987347.

error: Content is protected !!