കുന്ദമംഗലത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം; ആക്രമണം യുവതിയ്ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ

കോഴിക്കോട്: കുന്ദമംഗലത്ത് സ്ത്രീധനത്തിന്റെ പേരില്‍ വതിയ്ക്ക് ക്രൂരമര്‍ദ്ദനം. കുന്ദമംഗലം സ്വദേശി ജുമാനയ്ക്കാണ് മര്‍ദ്ദനമേറ്റത്. കഴുത്തിന് മുറിവേറ്റ ജുമാന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. യുവതിയ്ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് യുവതി മര്‍ദ്ദനത്തിന് ഇരയായത്.

കഴിഞ്ഞ ബലിപെരുന്നാള്‍ ദിനം ജുമാനയ്ക്ക് ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടിവന്നിരുന്നു. വീട്ടില്‍ കയറേണ്ടെന്നും ഇവിടെ നിന്നും പോകണമെന്നും പറഞ്ഞ് ഭര്‍തൃപിതാവ് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ യുവതി കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കി.

എണ്‍പത് പവന്‍ സ്വര്‍ണമാണ് വിവാഹത്തിന് നല്‍കിയിരുന്നത്. ഇരുപത് പവന്‍ സ്വര്‍ണവും കാറും കൂടി വേണമെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആക്രമിക്കുന്നതെന്നാണ് ജുമാന പറയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും മര്‍ദ്ദനം തുടര്‍ന്നതോടെയാണ് നിയമപരമായി നീങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ഭര്‍തൃവീട്ടില്‍ യുവതിയും കുഞ്ഞും താമസിച്ചിരുന്നത്. ഇതിനിടെയാണ് പെരുന്നാള്‍ദിനം വീണ്ടും ആക്രമണം.

error: Content is protected !!