
Web Desk
കോവിഡ് സ്ഥിതി വിലയിരുത്താൻ യോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഇന്നു വൈകിട്ട് അഞ്ചിനാണ് ഉന്നതതല യോഗം. സംസ്ഥാനത്ത് ഇപ്പോൾ പ്രതിദിന കോവിഡ് കേസുകൾ പ്രസിദ്ധീകരിക്കുന്നില്ല.രാജ്യത്ത് ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ബുധനാഴ്ചയാണ് യോഗം. ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ സ്ഥിതി സംബന്ധിച്ച് വിശദീകരണം നടത്തും.