
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. 1,000,009 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. , 2,09,000 പേര് യു എസിൽ മരിച്ചു . 1,42,161 പേര് ബ്രസീലിൽ ഇതുവരെ മരിച്ചു . ഇന്ത്യയിൽ മരിച്ചത് 96000 പേരാണ് . ആദ്യ കോവിഡ് സ്ഥിരീകരിച്ച ഒമ്പത് മാസം പിന്നിടുമ്പോഴാണ് മരണം 10 ലക്ഷം കടന്നത്. ലോകത്താകെ 33,178,275 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ രോഗമുക്തരായത് 23.1 ലക്ഷം. എണ്ണത്തിലും യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. ഇതുവരെ 7,093,285 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ വരെ ഇന്ത്യയിൽ രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് ചെയ്തത് 60,74,702 കേസുകളാണ്. 47,32,309 കേസുകൾ ബ്രസീലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.