എഫ്ഐആർ റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ

Web Desk

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ്‌ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉയർത്തുന്ന ആരോപണം.

വധഗൂഢാലോചക്കേസിൽ നേരത്തെ ദിലീപിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രഥമ ദൃഷ്ട്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷന്‍ ഉയർത്തിയ വാദങ്ങള്‍ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി.

error: Content is protected !!