മലപ്പുറത്ത് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല; ഹോട്ടല്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്

NEWSDESK

മലപ്പുറം: തിരൂരില്‍ ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ച സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ സ്വദേശിനി പ്രതിഭയുടെ പരാതിയിലാണ് നടപടി. വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്നാണ് വേവിക്കാത്ത കോഴിത്തല ലഭിച്ചത്. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലിൽ നിന്നാണ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

നാല് ബിരിയാണിയാണ് ഓര്‍ഡർ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. തുടര്‍ന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരാതി നല്‍കുകയായിരുന്നു.

സുരക്ഷ എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം.എന്‍ ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. ഹോട്ടലിന് ലൈസന്‍സില്ലെന്നും പരിസരം വൃത്തിഹീനമാണെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു.

error: Content is protected !!