മുക്കം മാമ്പറ്റയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ചികിത്സയിലായിരുന്ന പത്ര ഏജൻ്റ് മരിച്ചു

NEWSDESK

മുക്കം: മാമ്പറ്റയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ചികിത്സയിലായിരുന്ന പത്ര ഏജൻ്റ് മരിച്ചു . വിവിധ പത്രങ്ങളുടെ മാമ്പറ്റ ഏജൻറും മാമ്പറ്റ സ്വദേശിയുമായ ചെരിക്കലോട് പൂതങ്കര ഷിജിമോനാണ് (50 ) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജിമോനെ ആദ്യം മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മണാശ്ശേരി ഭാഗത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്നു സ്കൂട്ടറും ബസ്സും അഗസ്ത്യൻമുഴിക്കും മാമ്പറ്റയ്ക്കും ഇടയിൽ വെച്ചയിരുന്നു അപകടം . ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷിജിമോന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.
ഭാര്യ: സീഷ്മ മകൾ: പുണ്യ (നാലാം ക്ലാസ് വിദ്യാർഥിനി, മണാശ്ശേരി ഗവ.യു.പി സ്കൂൾ

error: Content is protected !!