കോഴിക്കോട് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

NEWSDESK

കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. നടക്കാവ് പോലീസാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷബിന്‍ (28) ആണ് പിടിയിലായത്.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിനിരയായ യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

എന്നാൽ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒളിവില്‍പ്പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

error: Content is protected !!