പൂവാട്ടുപറമ്പ് പാറയിൽ ബസ് സ്റ്റോപ്പിനു സമീപം നിയന്ത്രണംവിട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി

കോഴിക്കോട് ∙ മാവൂർ റോഡിൽ പൂവാട്ടുപറമ്പ് പാറയിൽ ബസ് സ്റ്റോപ്പിനു സമീപം നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരുക്കേറ്റു. ചൊവ്വാ രാവിലെ പത്തരയോടെയാണ് അപകടം. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ വർക്ക് ഷോപ്പിലേക്കും തൊട്ടടുത്തുള്ള ടൈൽ വിൽപന കേന്ദ്രത്തിലേക്കുമാണ് കാർ ഇടിച്ചു കയറിയത്. കടകൾക്ക് സമീപത്തു നിന്നവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട ഏതാനും ബൈക്കുകളും ഒരു കാറും തകർന്നു

error: Content is protected !!