
newsdesk
കോഴിക്കോട് :എരഞ്ഞിപ്പാലം ജങ്ഷനിൽവെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയർ തലയിൽക്കയറി മരിച്ചു.നെഞ്ചുവേദനയെത്തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചൻ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയിൽ വിലാസിനി (62)യാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.വിലാസിനി സഹോദരൻ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് ഇടിക്കുകയായിരുന്നു .കൊട്ടാരം ഡോ ; സേട് മെഡിക്കൽ സെന്റര്‍ ഫോർ ഹോമിയോപ്പതിക് റിസേർച്ചിലെ ജീവനക്കാരിയാണ് വിലാസിനി .