കോഴിക്കോട് ബൈക്ക് മോഷ്ടാക്കൾ പിടിയിൽ ; പ്രതികളെ കാപ്പ ചുമത്തും.

newsdesk

കോഴിക്കോട് : കോഴിക്കോട് ബൈക്ക് മോഷ്ടാക്കൾ പിടിയിൽ . മെഡിക്കൽ കോളജിന് മുൻ വശത്ത് വച്ച് ബൈക്ക് മോഷണം പോകുന്നത് ഇക്കഴിഞ്ഞ 19 നാണ് തിരിച്ചറിഞ്ഞത്. cctv ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് മനസ്സിലാക്കി. എന്നാൽ ഈ മൂന്നംഘ സംഘം കൊടുവള്ളിയിലെത്തി മൊബൈൽ ഷോപ്പിലും കവർച്ച നടത്തിയിരുന്നു . ശേഷം കുറ്റിക്കാട്ടൂരിലേക്ക് കടന്നുകളഞ്ഞു.ഇതേതുടർന്ന് ഡിസിപിയുടെ സ്പെഷ്യൽ സ്ക്വാഡും മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് രണ്ടു പേരെ പിടികൂടിയത്.

കിണാശേരി സ്വദേശി അക്ഷയ്, കല്ലായി സ്വദേശി ഷിഹാൽ എന്നിവരാണ് പിടിയിലായത്.എന്നാൽ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസ് ഡ്രൈവറായ സന്ദീപിനെ കുത്തിപ്പരുക്കേൽപ്പിച്ച് മുഖ്യപ്രതി രക്ഷപെട്ടു.കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫാണ് പ്രദേശത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നു കളഞ്ഞത്
.ഇയാൾ കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപത്തെ കോംട്രസ്റ്റിന്റെ കെട്ടിടത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെ എത്തി സാഹസികമായാണ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പം വിവിധ കേസുകളിൽ ഉൾപ്പെട്ടെ 7 പേരെയും പൊലീസ് ഇവിടെ നിന്ന് പിടികൂടി.

error: Content is protected !!