
newsdesk
കോഴിക്കോട്: നന്മണ്ട കരിയാത്തൻകാവ് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ മോഷണം നടന്നു. ക്ഷേത്രത്തിനു മുന്നിലെ മൂന്ന് ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടത്തിയത്. പ്രധാന ക്ഷേത്രത്തിലെ ഭണ്ഡാരവും നാഗകാളി ക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവയ്ക്ക് മുന്നിലെ ഭണ്ഡാരങ്ങളുമാണ് തകർത്തത്. കമ്പിപ്പാര ഉപയോഗിച്ച് പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മൂന്ന് ഭണ്ഡാരങ്ങളിൽനിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്.