
newsdesk
കോഴിക്കോട്: വേനൽ കടുത്തതോടെ ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗബാധിതരായത് 91 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ദിവസേന ശരാശരി എട്ടോളം പേർ ചികിത്സ തേടുന്നതായി കണക്കുകൾ. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരെയും പാരമ്പര്യ ചികിത്സ തേടുന്നവരെയും കണക്കിലെടുത്താൻ രോഗികൾ ഇരട്ടിയാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് രോഗ വ്യാപനം കൂടുതൽ. ബാലുശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കുറ്റ്യാടി, പേരാമ്പ്ര തുടങ്ങി മലയോര മേഖലയിലും മഞ്ഞപ്പിത്തം പടരുകയാണ്. കഴിഞ്ഞമാസം ജില്ലയിൽ രണ്ടുപേർ മരിച്ചു. തിളപ്പിക്കാതെ വെള്ളം കുടിക്കുന്ന ശീലം ഏറിയത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നതായി ചൂണ്ടികാട്ടുന്നു. ഇടവിട്ട് മഴപെയ്യാൻ തുടങ്ങിയതോടെ രോഗവ്യാപന ഭീതിയും കൂടിയിട്ടുണ്ട്.കൂടുതലും ഹെപ്പറ്റൈറ്റിസ് എ മല മൂത്ര വിസർജനത്തിലൂടെയും വായുവിലൂടെയും പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട മഞ്ഞപ്പിത്തമാണ് ജില്ലയിൽ വ്യാപിക്കുന്നത്. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ കാണിക്കാൻ രണ്ടാഴ്ച മുതൽ ഒരു മാസംവരെ എടുക്കും.
രോഗലക്ഷണങ്ങൾ ഉണ്ടാകും മുൻപു തന്നെ മറ്റുള്ളവരിലേക്കു പകരുകയും ചെയ്യും. ഉഷ്ണകാലാവസ്ഥയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചാവ്യാധിയാണിത്. രോഗം ഗുരുതരമായാൽ ഇത് മരണത്തിന് കാരണമാകും.
@ ലക്ഷണങ്ങൾപനി, വിശപ്പില്ലായ്മ, ഛർദ്ദി, ക്ഷീണം, ദഹനക്കേട് കണ്ണും നഖങ്ങളും മഞ്ഞനിറം.രോഗനിർണയം
രക്ത പരിശോധനയിലൂടെ രോഗനിർണയം സാദ്ധ്യമാകും. സാധാരണഗതിയിൽ രോഗാണു ശരീരത്തിലെത്തിയാൽ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണം കാണിക്കുക. ചിലപ്പോൾ ഒരാഴ്ച മുതൽ മൂന്നാഴ്ച വരെയാവാം.
രോഗ വ്യാപനം തടയാൻകിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചു. ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി. ഹോട്ടലുകളിലെ കുടിവെള്ളം ഉപയോഗയോഗ്യമാണെന്ന് ഉറപ്പു വരുത്തുന്നതിന് നിർദ്ദേശം നൽകി. ഐസ് ഉരതി ഉണ്ടാക്കുന്ന പാനീയങ്ങളും ഭക്ഷണ സാധനങ്ങൾ കരിമ്പ് ജ്യൂസ് എന്നിവ ജൂൺ ഒന്ന് വരെ നിരോധിച്ചു. രോഗവ്യാപനം തടയാൻ കോഴിക്കോട് കോർപ്പറേഷനിൽ 10 ദിവസത്തെ ആക്ഷൻ പ്ലാൻ തയ്യാറാക്കി.ശ്രദ്ധിക്കാൻതിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഒഴിവാക്കുക, കിണർ ക്ലോറിനേറ്റ് ചെയ്യുക, സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ അകലം ഉറപ്പുവരുത്തുക, മലമൂത്ര വിസർജന ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും പങ്കിടാതിരിക്കുക.’ ജലജന്യ രോഗങ്ങൾ തടയാൻ പരിശോധന കർശനമാക്കി. രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം’- ഡോ.രാജേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ