കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനം മാവൂരിൽ നടന്നു

മാവൂർ : കേരളത്തിലെ കേബിൾ ടി വി, ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെസംഘടനയായ കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ മുക്കം മേഖലാ സമ്മേളനം മാവൂരിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എം മൻസൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാർച്ച് 2,3.4 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സി.ഒ എ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് കേബിൾ ടി വി ഓപറേറ്റേഴ്സ് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനം നടന്നത്.
മാവൂർ ലിറ്റിൽ ഫ്ളവർ ചർച്ച് ഓഡിറ്റോറിയത്തിൽ സമ്മേളനത്തിന് ഓപ്പറേറ്റർമാരുടെ പ്രകടനത്തോടെയാണ് തുടക്കമായത് . മേഖലാ പ്രസിഡന്റ് ടി.വാസുദേവൻപതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ തുടങ്ങി.

ഇന്ത്യയിലെ എട്ടാമത്തെ സ്ഥാനത്തേക്ക് കേരള വിഷൻ കമ്പനിയെ വളർത്തിയതിൽ കേരളത്തിലെ ജനങ്ങൾ ഇതിനു നൽകിയ പിന്തുണ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.മാവൂർ ടൗണിൽ നിന്നും ആരംഭിച്ച പ്രകടനം സമ്മേളനനഗരിയിൽ സമാപിച്ചു

മേഖലാ പ്രസിഡന്റ Tവാസുദേവൻ അദ്യക്ഷത വഹിച്ച സമ്മേളനത്തിൽ സുധീഷ് കുമാർ അനുശോചന റിപ്പോർട്ട് അവതരിപ്പിച്ചു.
മേഖലാ സെക്രട്ടറി വിജീഷ് പരവരി മേഖലാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ടും ട്രഷറർ ഹരിഹര പ്രസാദ് വരവുചെലവു കണക്കുകളുംഅവതരിപ്പിച്ചു
ജില്ലാ പ്രസിഡന്റ് അഫ്സൽ പി.പി സംസ്ഥാന സമിതി അംഗം എസി നിസാർ ബാബു. ജില്ലാ കമ്പനി എംഡി വിനോദ് കുമാർ. എൻ വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!