
Web Desk
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതീകാത്മകമായി ആനയെ നടക്കിരുത്തി. വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ പ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്താനാകില്ല. ഇതോടെയാണ് ദേവസ്വം ആനയെ പ്രതീകാത്മകമായി നടക്കിരുത്തിയത്. തൃശൂരിലെ പ്രവാസി വ്യവസായി ഒരു കോടി രൂപയും, ഒരു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണ ആനയെയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
1982ലാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ അവസാനമായി ആനയെ നടയ്ക്കിരുത്തിയത്. വടക്കുന്നാഥന്‍ ചന്ദ്രശേഖരനെയാണ് അന്ന് നടയ്ക്കിരുത്തിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പിന്നീട് ഈ ചടങ്ങ് നിന്നുപോകുകയായിരുന്നു.