പിതാവിനൊപ്പം വിറകെടുക്കാൻ പോയ അഞ്ചു വയസുകാരൻ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് മ​രി​ച്ചു

Web Desk

​പാ​ല​ക്കാ​ട് കോ​ണി​ക്ക​ഴി പ​റ​ക്കു​ന്ന​ത്ത്​ ക​ണ്ണ​ന്‍-​ല​ക്ഷ്‌​മി ദമ്പതികളുടെ മ​ക​ന്‍ സ​ജി​ത്ത് (5) ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് മ​രി​ച്ചു. സ​ത്രം കാ​വി​ല്‍​ക്കു​ന്ന് എ.​യു.​പി സ്​​കൂ​ള്‍ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ഞാ​യ​റാ​ഴ്ച പി​താ​വ്​ ക്വാ​റി​ത്തൊ​ഴി​ലാ​ളി​യാ​യ ക​ണ്ണ​നൊ​പ്പം വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ വി​റ​ക് എ​ടു​ക്കു​ന്ന​തി​നി​ടെ ക​ട​ന്ന​ല്‍ കു​ത്ത് ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച ശ​രീ​ര​ത്തി​ല്‍ നി​റം മാ​റ്റ​വും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​തി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

error: Content is protected !!