ഇന്ന് അത്തം , പത്താം നാൾ തിരുവോണം ; പൂവും പൂവിളികളുമായി നിറഞ്ഞ് കോഴിക്കോട്ടെ തെരുവോരങ്ങളും …

newsdesk

കോഴിക്കോട്: ഓ​ണ​ത്തെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​പൂ​ ​വി​പ​ണി​ ​ഒ​രു​ങ്ങി.​ ഇത്തവണയും മലയാളിക്ക് പൂക്കളം ഒരുക്കാൻ ​മ​റു​നാ​ട​ൻ​ ​പൂ​ക്ക​ളെ​ന്ന​ ​പ​തി​വു​ ​കാ​ഴ്ച​യി​ൽ​ ​മാ​റ്റ​മൊ​ന്നു​മി​ല്ല.​ ​ബം​ഗ​ളൂ​രു,​ ​ഗു​ണ്ട​ൽ​പ്പേ​ട്ട​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​പൂ​ക്ക​ളെ​ത്തു​ന്ന​ത്.​ ​
ചെ​ണ്ടു​മ​ല്ലി,​ ​ജ​മ​ന്തി,​ ​വാ​ടാ​ർ​മ​ല്ലി,​ ​റോ​സ് ​തു​ട​ങ്ങി​ ​വി​വി​ധ​ ​ത​രം​ ​പൂ​ക്ക​ൾ​ ​വി​പ​ണി​യി​ൽ​ ​വ​ന്നു​തു​ട​ങ്ങി.​ ​ചെ​ണ്ടു​മ​ല്ലി​ക്ക് ​കി​ലോ​യ്ക്ക് 50​ ​രൂ​പ​യാ​ണ് ​വി​ല.​ ​വാ​ടാ​ർ​മ​ല്ലി​ 100,​ ​റോ​സ്,​ ​ജ​മ​ന്തി,​ ​ഡാ​ലി​യ​ ​എ​ന്നി​വ​യ്ക്ക് 200​ ​രൂ​പ​ ​ന​ൽ​ക​ണം.​ ​പൂ​വി​പ​ണി​യു​ടെ​ ​തു​ട​ക്ക​മാ​യ​തി​നാ​ലാ​ണ് ​വി​ല​ ​അ​ൽ​പം​ ​കു​റ​വെ​ന്ന് ​ക​ച്ച​വ​ട​ക്കാ​ർ​ ​പ​റ​യു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഓ​ണ​ക്കാ​ല​ത്തെ​ ​അ​പേ​ഷി​ച്ച് ​ഇ​ത്ത​വ​ണ​ ​വി​ല​ ​കു​റ​വു​ണ്ടെ​ങ്കി​ലും​ ​അ​ത്ത​മാ​യി​ട്ടും​ ​പൂ​ക്ക​ൾ​ ​വാ​ങ്ങാ​ൻ​ ​ആ​ളു​ക​ൾ​ ​കു​റ​വാ​ണെ​ന്ന​ ​പ​രി​ഭ​വം​ ​ക​ച്ച​വ​ട​ക്കാ​ർ​ക്കു​ണ്ട്.​ ​കോ​ളേ​ജു​ക​ളി​ലും​ ​സ്കൂ​ളു​ക​ളി​ലും​ ​മ​റ്റും​ ​ഓ​ണാ​ഘോ​ഷ​വും​ ​പൂ​ക്ക​ള​ ​മ​ത്സ​ര​ങ്ങ​ളും​ ​തു​ട​ങ്ങു​തോ​ടെ​ ​ക​ച്ച​വ​ടം​ ​കൂ​ടു​മെ​ന്ന​ ​പ്ര​തീ​ഷ​യി​ലാ​ണ് ​വ്യാ​പാ​രി​ക​ൾ.​ ​

തി​രു​വോ​ണം​ ​ആ​വു​മ്പോ​ഴേ​ക്കും​ ​പ​ല​ത​രം​ ​പൂ​ക്ക​ൾ​ ​ഇ​നി​യു​മെ​ത്തും. അങ്ങനെ കർക്കിടക അറുതി ഒക്കെ കഴിഞ്ഞു ,ഇനി പൂവും പൂക്കളുമായി മലയാളികൾ ഇനി ഓണം ആഘോഷിക്കാനുള്ള തിരക്കിലേക്ക് ……എല്ലാ മലയാളികൾക്കും സന്തോഷത്തിന്റെയും സമ്പൽ സമർദ്ധിയുടെയും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു .

error: Content is protected !!