കോഴിക്കോടിന്റെ സ്വന്തം ക്ലോക്ക് ടവര്‍ നിലക്കുന്നു; പുതുവര്‍ഷം അശോക ആശുപത്രി ചരിത്രമാകും

Web Desk

കോഴിക്കോട് നഗരത്തില്‍ വന്നവരൊക്കെ അശോക ആശുപത്രി കണ്ടിരിക്കും, ഇല്ലെങ്കില്‍ കേട്ടിട്ടെങ്കിലും ഉണ്ടാവും. പ്രസവത്തിന് പണ്ടുകാലംതൊട്ടേ പേരുകേട്ട ഈ ആശുപത്രി ഓര്‍മയാവുകയാണ്. ഒപ്പം മാനത്ത് നോക്കി നാഴികയും വിനാഴികയും ഗണിച്ചിരുന്ന കാലം മുതല്‍ നഗരത്തെ 24 മണിക്കൂറും സമയം അറിയിച്ച് ഓടി കൊണ്ടിരുന്ന വിയന്ന ക്ലോക്കും.
റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റപ്പെടും. ഇതോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ അശ്വിന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

error: Content is protected !!