
newsdesk
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഫുട്ബോൾ പരിശീലനത്തിന് മലബാർ സ്പോട്സ് റിക്രിയേഷൻ ഫൗണ്ടേഷൻ ക്ലബ്ബിൻ്റെ സഹകരണത്തോടെ അർജൻ്റീനിയൻ ജൂനിയേഴ്സ് ദ വേൾഡ് ഫുട്‌ബോൾ നഴ്സറി പരിശീലകൻ ‘അലക്സാട്രോ റിനോ ‘ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ കോച്ചായി സ്ഥാനം ഏറ്റെടുക്കുന്നു.
അതിൻ്റെ ഭാഗമായി മലബാർ സ്പോട്സ് റിക്രിയേഷൻ ഫൗണ്ടേഷൻ ക്ലബ്ബ് അംഗങ്ങളായ വിജയൻ IAS (മുൻ ചീഫ് സെക്രട്ടറി ഗോവ) ടി കെ രാജ് മോഹൻ IPS മുൻ സൂപ്രണ്ടൻ്റ് ഓഫ് പോലീസ്, സജീവ് ബാബു IFS. അർജൻ്റീന മുൻ ഇന്ത്യൻ അമ്പാസിഡർ, മലബാർ സ്പോട്സ് റിക്രിയേഷൻ ഫൗണ്ടേഷൻ ക്ലബ്ബ് ടെക്നിക്കൽ ഡയറക്ടർ ടി എം അഷ്കർ എന്നിവർ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു.
ഇൻ്റർനാഷണൽ റഫറിയും മലബാർ സ്കൂൾസ് സ്പോട്സ് കോഡിനേറ്ററുമായ ടി വി അരുണാചലം, മുക്കം ഹയർ സെക്കണ്ടറി സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, ഡെപ്യൂട്ടി എച്ച് എം രഞ്ജിത എ ആർ എന്നിവർ സന്നിഹിതരായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് മുതൽ പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്ക് ചിട്ടയായപരിശീലനവും ,താമസ സൗകര്യവും, ചിട്ടയായ പoന സൗകര്യവും ഒരുക്കുമെന്ന് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അറിയിച്ചു.