
newsdesk
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി – മേപ്പാടി നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഈമാസം 31-ന് ഉദ്ഘാടനം ചെയ്യും. പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേയസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഓഗസ്റ്റ് 31-ന് വൈകുന്നേരമാണ് ഉദ്ഘാടനം നടക്കുക. ആനക്കാംപെയിലില്‍നിന്ന് 22 കിലോമീറ്റര്‍ യാത്രചെയ്താല്‍ വയനാട്ടിലെ മേപ്പാടിയിലെത്താന്‍ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത.
താമരശ്ശേരി ചുരത്തിന് ബദലായുള്ള തുരങ്കപാത പൂർത്തിയാകുന്നതോടെ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രാദുരിതത്തിന് വിരാമമാകും .