നിരവധി അടിപിടി കേസ്സുകളിൽ പ്രതിയായ മാവൂർ കായലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട് : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അടിപിടി കേസുകളിൽ പ്രതിയായ കോഴിക്കോട് മാവൂർ കായലം സ്വദേശി കണ്ണൻ ചോത്ത് മീത്തൽ വീട്ടിൽ ബിജേഷ് നന്ദു (31വയസ്സ് )നെയാണ് പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.


പ്രതിയ്ക്ക് കൊടുവള്ളി, മെഡിക്കൽ കോളേജ്, മാവൂർ പോലീസ് സ്റ്റേഷനുകളിലായി തടഞ്ഞു നിർത്തി അക്രമിച്ചതിനും, പിടിച്ചു പറി നടത്തിയതിനും, വധശ്രമത്തിനും, മയക്കു മരുന്ന് ഉപയോഗിച്ചതിനും മറ്റുമായി നിരവധി കേസ്സുകൾ നിലവിലുണ്ട്. പ്രതി ഭൂതാനാം കോളനിയിലെ ഒരു വീട്ടിനുളളിലേക്ക് അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും ജീവിക്കാൻ അനുവദിക്കില്ലന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ നിലവിൽ ജാമ്യത്തിലാണ്.


തുടർച്ചയായി അടിപിടി കേസുകളിൽ ഉൾപ്പെടുകയും, പൊതുസമൂഹത്തിന് ഭീഷണിയായി മാറുകയും ചെയ്ത പ്രതി മാവൂർ പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് പ്രതിക്കെതിരെ മാവൂർ പോലീസ് കാപ്പ നടപടി സ്വീകരിച്ചത്. മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് ഡി.ഐ.ജി. & കമ്മിഷണർ കോഴിക്കോട് സിറ്റി ഒരു വർഷത്തേക്ക് നടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.

error: Content is protected !!