
Web Desk
സഹോദരിമാർക്ക് അമ്മയുടേയും കാമുകന്റേയും ക്രൂര മർദനമെന്ന് പരാതി. പീഡനശ്രമത്തെ എതിർത്തതാണ് മർദനത്തിന് കാരണമെന്ന് പെൺകുട്ടികൾ പറഞ്ഞു. മർദിക്കാനായി കാമുകനൊപ്പം സ്വന്തം അമ്മയും കൂട്ട് നിന്നെന്ന് പെൺകുട്ടികൾ പറഞ്ഞു. അധ്യാപകരോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതിനെ തുടർന്ന് ക്രൂര മർദനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടികൾ. മൂന്ന് ദിവസത്തോളം ഭക്ഷണം നൽകിയില്ലെന്നും പൊലീസിന് പരാതി നൽകി. ബെംഗളൂരുവിൽ നിന്ന് ആലുവയിൽ എത്തിച്ച് പെൺകുട്ടികളെ റോഡിൽ ഇറക്കിവിടുകയായിരുന്നു എന്നും പെൺകുട്ടികൾ പറഞ്ഞു. പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.