ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി

Web Desk

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു.വെസ്റ്റ് ബംഗാൾ സ്വദേശി സുബോധ് റോയ് അണ് മരിച്ചത്.വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി സുഫൻ ഹൽദാർ ആണ് കൊലപാതകം നടത്തിയത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട അലങ്കാറിന് പുറകിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് ഞായറാഴ്ച്ച രാത്രി ഒരുമണിയോടെ സംഭവം നടന്നത്. മദ്യപിച്ച ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും വാക്കേറ്റത്തിനോടുവിൽ സുഫൻ ഹൽദാർ സുബോധിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

error: Content is protected !!