അമൽ ചികിത്സ സഹായ നിധി രൂപീകരണം

തൊണ്ടിമ്മൽ:-ഇരു വൃക്കകളും തകരാറിലായ ചോലയിൽ ബിന്ദു – സുരേഷ്ബാബു മകൻ അമലിന്റെ ചികിത്സയ്ക്കുവേണ്ടി നാടൊരുമിക്കുന്നു .
രണ്ട് വൃക്കകളും തകരാറിലായ അമലിന്റെ ചികിത്സ പൂർണമായി ഏറ്റെടുക്കുന്നതിനുവേണ്ടി ജനകീയകമ്മറ്റി രൂപീകരണം നടന്നു.


തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു . തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വഹിച്ചു .. ഗ്രാമപഞ്ചായത്ത് മെമ്പർ ബീന ആറാമ്പുറത്ത് , ഗണേഷ് ബാബു, രമേശൻ കുനിയംപറമ്പത്, ബഷീർ ചൂരക്കാട്ട് , ജയപ്രസാദ്. എസ്,സിജു.പി, ഗിരീഷ് ബാബു സ്രാമ്പിക്കൽ,രഘു പ്രസാദ്. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വയനാട് പാർലമെൻറ് എം പി . പ്രിയങ്ക ഗാന്ധി, തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ .ലിന്റോ ജോസഫ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ വാർഡ് മെമ്പർ ബീന ആറാം പുറത്ത് രക്ഷാധികാരികളും.

ഭാരവാഹികളായി ജയരാജൻ സ്രാമ്പിക്കൽ (ചെയർമാൻ,) രാജേഷ് വെള്ളാരംകുന്നത് (കൺവീനർ), നളേശൻ. സി. ടി.(ട്രഷറർ) ആയിട്ടുള്ള കമ്മിറ്റി രൂപീകരിച്ചു.

error: Content is protected !!