
newsdewsk
മുക്കം:ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് കേന്ദ്രത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് രതീഷ് വെളിമണ്ണ പതാക ഉയര്‍ത്തി. കേന്ദ്ര,സംസ്ഥാന സർക്കാറുകളുടെ ഭിന്നശേഷി വിരുദ്ധ നിലപാടിൽ ശക്തമായി പ്രതിഷേധിച്ചു.
നട്ടെല്ലിനു ക്ഷതമേറ്റു കഴിയുന്ന തീവ്ര ഭിന്നശേഷിക്കാരെ പ്രത്യേക വിഭാഗമായി പരിഗണിക്കുക, മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം പദ്ധതി കുടിശ്ശിക സഹിതം ലഭ്യമാക്കുക, സ്വയംതൊഴിൽ പദ്ധതിക്ക് തുക അനുവദിക്കുക,
ഓഫീസുകളും മറ്റു പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക എന്നിവയുംആവശ്യപ്പെട്ടു.
ചടങ്ങിൽജില്ലാ പ്രസിഡണ്ട് മുഹമ്മദലി വഴിയോരം അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ
ഷരീഫ് മുക്കം, ഫൈസൽ, യൂസഫ് മുഹമ്മദ് മാനു എന്നിവർ സംസാരിച്ചു. മധുര പലഹാരം വിതരണം ചെയ്തു.