
newsdesk
കോഴിക്കോട് ∙ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിയോ സദാനന്ദന് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് 5നു കൊടുവള്ളി നെടുമല ഭാഗത്ത് പട്രോളിങ് നടത്തവെയാണ് ആക്രമണമുണ്ടായത്.
സംശയം തോന്നിയ സംഘത്തിന്റെ വാഹനം പരിശോധിക്കാനായി അടുത്തെത്തിയപ്പോൾ പൊട്ടിയ ഗ്ലാസ് ചീളുകൾകൊണ്ട് വാഹനത്തിലുണ്ടായിരുന്ന ഒരാൾ വീശുകയായിരുന്നു. എസ്ഐയുടെ വലത് കയ്യിലെ രണ്ട് വിരലുകൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
എസ്ഐയെ ആക്രമിച്ചതിനു പിന്നാലെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രതികൾക്കായുളള തിരച്ചിൽ ഊർജിതമാക്കിയെന്നു പൊലീസ് അറിയിച്ചു.