
Web Desk
വിശ്വ ഹിന്ദു പരിഷത്തിന്റെ യുവ ജന വിഭാഗമായ ബജ്‌രംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലികള്‍ ഇന്ന് ആലപ്പുഴ നഗരത്തില്‍ നടക്കും. വന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ബജ്‌രംഗ് ദളിന്റെ കീഴില്‍ ഇരുചക്ര വാഹന റാലിയും, പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനവും സംഘടിപ്പിക്കാനാണ് തീരുമാനം. ഇരു വിഭാഗവും ഒരേ സമയം റാലി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംഘര്‍ഷ സാധ്യത കണത്തിലെടുത്ത് സമയം മാറ്റുകയായിരുന്നു.രാവിലെ 10ന് ബജ്‌രംഗ് ദളിന്റെ റാലിയും വൈകീട്ട് നാലിന് പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയും നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലി കടന്നുപോകുന്ന വഴികളിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ച് സംബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആലപ്പുഴ സ്വദേശി രാജരാമ വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ.യുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ആലപ്പുഴയില്‍ പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് റാലി പ്രഖ്യാപിച്ചതിന് ബദലായാണ് പ്രദേശത്ത് ബജ്‌രംഗ് ദള്‍ റാലി നടത്താന്‍ തീരുമാനിച്ചത്.