
Web Desk
എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കല്ലെറിയുമെന്ന് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്തിയൂർക്കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കാട്ടായിക്കോണത്തെ വാടകവീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
അതിനിടെ ആക്രണക്കേസിലെ പ്രതിയെ കുറിച്ച് ഇതുവരെ ഒരു തുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. എകെജി സെന്റിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.