ക്ലാസിൽ ഇരിക്കില്ല ;എഴുത്തും കുത്തും അറിയില്ല;എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ വഴി തന്റെ കഴിവുകൾ കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുകയാണ് അജ്‌സൽ എന്ന ബാലൻ.

തിരുവമ്പാടി :സ്കൂളിലെ ക്ലാസ്സിൽ ഇരിക്കില്ല ,എഴുത്തും വായനയും അറിയില്ല , എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ വഴി എല്ലാം പഠിച്ചെടുക്കാൻ ശ്രമിക്കുകയും,അതുവഴി തന്റെ കഴിവുകൾ കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുകയാണ് അജ്‌സൽ എന്ന ബാലൻ. തിരുവമ്പാടി ചേപ്പിലംകോട് കടായിക്കൽ ജമാൽ ,സബീറ ദമ്പദികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകനായ അജ്‌സലിന്റെ ആഗ്രഹവും ഒരു ശാസ്ത്രജ്ഞാവുക എന്നതാണ്

എഴുത്തും വായനയും അറിയില്ല ,എന്നാൽ AI ടൂൾ ഉപയോഗിച്ച് എല്ലാം പഠിക്കാൻ ശ്രമിക്കും . പഠന വൈകല്യം ഉള്ള ഈ പത്താം ക്ലാസ് വിദ്യാർത്ഥി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ വർക്കിംഗ് മോഡലുകൾ കണ്ടാൽ നമ്മൾ അതിശയിക്കും . തിരുവമ്പാടി ചേപ്പിലംകോട് കടായിക്കൽ ജമാൽ ,സബീറ ദമ്പദികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകനായ അജ്സൽ ആണ് ഇത്തരത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് ദിനോസർ ,ഹൊറർ സിനിമ കഥാപാത്രമായ ദീമെന്‍ എന്ന ഘോസ്റ്റിന്റെ രൂപം ,തുടങ്ങി നിരവധി മോഡലുകൾ വീട്ടിൽ നിർമ്മിച്ചിരിക്കുന്നത് . പന്ത്രണ്ടാം വയസു വരെ വീട്ടുകർക്ക് പ്രശ്നക്കാരനായ കുട്ടിയായിരുന്നു അജ്സൽ. സ്കൂളിൽ ക്‌ളാസിൽ ഇരിക്കില്ല ,പുറത്തുപോയാൽ എല്ലാവരെയും ആക്രമിക്കുന്ന സ്വഭാവം ഇത് കൊണ്ടൊക്കെ വീട്ടിൽ ഉമ്മ സബീറ ഉൾപ്പെടെ എല്ലാവരും വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു . വീട്ടിലെ വിലപിടിപ്പിലുള്ള ഒട്ടുമിക്ക സാധനങ്ങളും ഇവൻ നശിപ്പിച്ചിട്ടുണ്ട് . കുടുംബത്തിൽ ഒരു ആഘോഷങ്ങൾക്കോ, മറ്റു പരിപാടികൾക്ക് പോലും ഈ മാതാപിതാക്കൾക്കു പോകാൻ പറ്റാറില്ല. എവിടെ പോയാലും കാണുന്ന പാഴ്‌വസ്തുക്കൾ എല്ലാം കവറിലാക്കി കൊണ്ടുവന്നു റൂമിൽ കൊണ്ടുക്കുമായിരുന്നു . പിന്നീട് പന്ത്രണ്ടാം വയസിൽ അവൻ ആ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഒരു ആൺ കുട്ടിയുടെ രൂപം ഉണ്ടാക്കുകയും, അതിനു ശേഷം ദിനോസർ , ഹൊറർ സിനിമ കഥാപാത്രമായ ദീമെന്‍ എന്ന ഘോസ്റ്റിന്റെ രൂപം ,തുടങ്ങി നിരവധി മോഡലുകൾ വീട്ടിൽ ഉണ്ടാക്കുകയുമായിരുന്നു. അതോടെ അജ്‌സലിന്റെ സ്വഭാവത്തിൽ ചില മാറ്റം കണ്ടു തുടങ്ങിയതോടെ വീട്ടുകാർ ഇത് പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ചെറുപ്പം മുതലേ കിട്ടുന്ന സാധനങ്ങൾ എല്ലാം കൂട്ടിവെക്കാൻ തനിക്ക് ഇഷ്ടമായിരുന്നന്നും യുട്യൂബ് വീഡിയോസ് കണ്ടതിൽ നിന്നും ആണ് ഇങ്ങനെ രൂപങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് എന്ന് അജ്‌സൽ പറയുന്നു .

എഴുത്തും വായനയും അറിയില്ലെങ്കിലും വോയിസ് ടൈപ്പിംഗ് വഴി AI ലൂടെ നിരവധി അറിവുകൾ നേടിയ അജസൽ ഹിന്ദി ,ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യും . ഒരു പരിശീലകരുടെയും സഹായമില്ലാതെ റോളർ സ്‌കേറ്റിങ്ങും നന്നായി വശമാക്കിയിട്ടുണ്ട് .

ഒരു ശാത്രജ്ഞൻ ആകണമെന്ന മോഹം മനസ്സിൽ സൂക്ഷിക്കുന്ന അജ്‌സലിന്റെ റോൾമോഡലും ശസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ആണ്

error: Content is protected !!