തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം

Web Desk

അതിര് തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട പന്നിയോട് ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. ഇടയ്ക്കോട് സ്വദേശി ബിന്ദു, മകൾ അജിഷ്മ, ബിന്ദുവിന്റെ മാതാവ് മേരി എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമണത്തിൽ പരുക്കേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ അജിഷ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ചന്ദ്രിക, മകൻ വിജീഷ്‌ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

error: Content is protected !!