
WebDesk
തിക്കോടി സ്വദേശി വിഷ്ണു സത്യനാണ് പൊലീസിന്റെ പിടിയിലായത്. ബോംബെയില്‍ നിന്ന് നേത്രാവതി ട്രെയിനില്‍ വടകര വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പരാതി നൽകിയതോടെ പ്രതി ആദ്യം കന്യാകുമാരിയിലേക്കും അവിടെ നിന്നും ബോംബേയിലേക്കും കടന്നിരുന്നു.
വിഷ്ണു സത്യനെതിരെ പ്രദേശവാസികളായ സ്ത്രീകളാണ് പരാതി നൽകിയത്. മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിമാധ്യങ്ങളിലെ അശ്ലീല സൈറ്റുകളിലാണ് യുവാവ് പ്രചരിപ്പിച്ചത്. പണം വാങ്ങിയ ശേഷം ചിത്രങ്ങളും വിവരങ്ങളും നൽകിയെന്നാണ് വിവരം. പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നതോടെ തിക്കോടി സ്വദേശിയായ ശങ്കരനിലയത്തിൽ വിഷ്ണു സത്യൻ ഒളിവിൽ പോവുകയായിരുന്നു.