സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി

മുക്കം: കുറ്റിപ്പാലയിൽ പ്രവർത്തിച്ചു വരുന്ന ആത്രേയ ആയുർവ്വേദിക്കും കോട്ടക്കൽ ഡോ: ആലികുട്ടീസ് ആയുർവ്വേദ ഫാർമസ്യൂട്ടിക്കൽസും ചേർന്ന് കുറ്റിപ്പാല ആത്രേയ ആയുർവ്വേദിക്കിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ജമീല ടീച്ചർക്ക് മരുന്ന് കിറ്റ് നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ ഡെപ്പ്യൂട്ടി ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി ചടങ്ങിൽ അധ്യക്ഷയായി .ഡോ : അബ്ദുറഹിമാൻ (Dr.ആലികുട്ടിസ് ഹോസ്പിറ്റൽ , കോട്ടക്കൽ) മുഖ്യാതിഥിയായി .

നഗരസഭ കൗൺസിലർ അശ്വതി സനൂജ് , വിവിധ റസിഡൻസ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് അനിൽകുമാർ, മമ്മദ്എം കെ , കെ കെ രാജൻ,സതീഷ് കുമാർ മുതലയാവർ ചടങ്ങിന് ആംശസകൾ അറിയിച്ചു സംസാരിച്ചു .ആത്രേയ മാനേജിങ് ഡയറക്ടർ ലതേഷ് സ്വാഗതവും ഡോ: ഭവ്യ എ എസ് നന്ദിയും പറഞ്ഞു .

error: Content is protected !!