മലപ്പുറത്ത് കടലിലിറങ്ങിയ ഒൻപത് വയസുകാരൻ മുങ്ങി മരിച്ചു

newsdesk

മലപ്പുറം പൊന്നാനിയിൽ കടലിലിറങ്ങിയ ഒൻപത് വയസുകാരൻ മുങ്ങി മരിച്ചു. പൊന്നാനി സ്വദേശി തവായിക്കന്‍റകത്ത് മുജീബിന്റെ മകൻ മിഹ്റാൻ (9)ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹ്റാൻ കടലിൽ ഇറങ്ങിയത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!