സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് സപ്ലൈകോ.

newsdesk

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സപ്ലൈകോ. 13 സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ച കത്ത് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ മുഖ്യമന്ത്രിക്ക് കൈമാറി.
രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണു സപ്ലൈകോയുടെ വാദം. 20-30% വില കുറച്ച്‌ ഫ്രീ സെയില്‍ സബ്സിഡി നിരക്കില്‍ നല്‍കുന്ന 28 ഉല്‍പന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

500 കോടി രൂപ ഉടൻ കിട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നും സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 11 വര്‍ഷമായി വിപണി ഇടപെടല്‍ നടത്തിയ ഇനത്തില്‍ 1525.34 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്.

error: Content is protected !!