കോഴിക്കോട് മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കോഴിക്കോട്: മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. സംഭവത്തിൽ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിൻ്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാർച്ച് 5 നാണ് സംഭവം. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിസ് കണ്ടെത്തൽ.

error: Content is protected !!